Friday, May 2, 2008

വിളി

ഉമ്മയോട്

മകനായും

ഭാര്യയോട്

ഇണയായും

മക്കളോട്

പിതാവായും

ഞാന്‍

മറുവിളി നല്‍കാറുണ്ട്.

എന്നാല്‍

എന്നെ ഇതുവരെ

ആരും

വിളിച്ചിട്ടില്ല.

കാഴ്ച

കേള്‍വിയെകുരിച്ച്

കാഴ്ച

പരാതി പറയുമ്പോഴൊക്കെ

പ്രായമായാല്‍

കണ്ണടയുടെ രണ്ടു കാലുകളും

താങ്ങേണ്ടത്

കാതുകള്‍ ആണെന്ന കാര്യം

അതോര്‍ത്തിരുന്നില്ല.